വാമനപുരം കുറ്റൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെഭാഗമായ അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
യാഗശാലയില്‍ നിന്ന് ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കുറ്റൂര്‍ ബലിക്കടവില്‍ സ്‌നാനം നടത്തിയാണ് തിരികെയെത്തിച്ചത്. യജ്ഞാചാര്യന്‍ വി.ബി. മാധവന്‍ നമ്പൂതിരി തൃശ്ശൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച സമൂഹ ഗണപതിഹവനം, കലശപൂജ, ഭാഗവതപാരായണം, ഉദ്ധവപ്രതിയാഗ ദര്‍ശനം, കലശപ്രദക്ഷിണം, കലശാഭിഷേകം, അഗ്‌നി പ്രകൃതിലയനം, യജ്ഞദീപ ദേവചൈതന്യ ലയനം, സമൂഹസദ്യ എന്നിവ നടന്നു.
നവംബര്‍ 24ന് തുടങ്ങിയ ഭാഗവതസപ്താഹയജ്ഞം തിങ്കളാഴ്ച സായൂജ്യപൂജയോടെ സമാപിക്കും
No comments:
Post a Comment