വെഞ്ഞാറമൂട്: വാമനപുരം മേജര്‍ കുറ്റൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഒമ്പതു ദിവസമായി നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വിദ്യാഗോപാലാര്‍ച്ചന നടന്നു. ആചാര്യന്‍ വി.ബി. മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
സപ്താഹയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച സന്താനഗോപാല പൂജ, വേദജപം, സമൂഹ ഗണപതിഹവനം, ദശകുമാര ബ്രാഹ്മണ പൂജ, കലശപ്രദക്ഷിണം, തത്വപ്രഭാഷണം എന്നിവ നടന്നു. ശനിയാഴ്ച ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു.
സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും. കലശപൂജ, കലശ പ്രതിഷ്ഠ, ഉദ്ധവപ്രതിയാന ദര്‍ശനം, സമൂഹസദ്യ എന്നിവ നടക്കും. സമാപനത്തിന്റെ ഭാഗമായുള്ള അവഭൃഥസ്‌നാന ഘോഷയാത്ര ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
No comments:
Post a Comment