Thursday, January 5, 2012

കുറ്റൂര്‍ ക്ഷേത്രത്തില്‍ 41 വിളക്കും ദീപക്കാഴ്ചയും വിസ്മയമായി

വാമനപുരം കുറ്റൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 41 വിളക്കിന്റെ ഭാഗമായി ഒരുക്കിയ ദീപക്കാഴ്ച കൗതുകമായി. പതിനായിരം ദീപങ്ങളാണ് ക്ഷേത്രമുറ്റത്ത് തെളിച്ചത്.

500 നിലവിളക്കുകളും ബാക്കി ഇടിഞ്ഞിലും വെച്ചാണ് ദീപക്കാഴ്ചയൊരുക്കിയത്. ക്ഷേത്രക്കമ്മിറ്റിക്കാര്‍ 10 ദിവസങ്ങള്‍ കൊണ്ടാണ് ഇതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയത്.

മേല്‍ശാന്തി ജയ്‌മോന്‍ ഭട്ടതിരിയാണ് ദീപം തെളിച്ചത്. ദീപക്കാഴ്ചകളുമായി നൂറുകണക്കിന് ഭക്തരെത്തി. പാല്‍പായസ വഴിപാടും പൂജകളും നടന്നു.


ചിത്രങ്ങള്‍ : കണ്ണന്‍ ജി നായര്‍ (വാമനപുരം)





No comments:

Post a Comment

K2 Modify