Wednesday, December 14, 2011

വാമനപുരം കുറ്റൂര്‍ ക്ഷേത്ര ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു

ശ്രദ്ധേയമായ വാമനപുരം മേജര്‍ കുറ്റൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

24-നാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

പരമാചാര്യന്‍ വി.ബി. മാധവന്‍നമ്പൂതിരി തൃശ്ശൂര്‍, സഹാചാര്യന്മാരായ കൃഷ്ണന്‍നമ്പൂതിരി പയ്യന്നൂര്‍, ശങ്കര സുബ്രഹ്മണ്യന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. പരികര്‍മികളായ രാജസുബ്രഹ്മണ്യശര്‍മ, തുളസീദാസ്, വിനോദ്, ഉല്ലാസ്, അഭിജിത്ത് തുടങ്ങിയവരും യജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഭാഗവത പാരായണം, വാസ്തുപൂജ, മഹാഗണപതിഹവനം, സ്വയംവര പാര്‍വതിപൂജ, കലശപൂജ, വിദ്യാപൂജ, വിദ്യാഗോപാലാര്‍ച്ചന, ദശാവതാരപൂജ, ശ്രീകൃഷ്ണാവതാര ദര്‍ശനം, തുളസീപൂജ എന്നീ പ്രധാന പൂജകളും നടന്നു.

വെള്ളിയാഴ്ച നടന്ന രുക്മിണീസ്വയംവര ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കുകൊണ്ടു.

ഇതോടൊപ്പം തന്നെ ആത്മീയപ്രഭാഷണവും അന്നദാനവും നടന്നുവരികയാണ്.

മൂന്നിന് രാവിലെ 9.30ന് സന്താനഗോപാലപൂജയും അഞ്ചിന് ദശകുമാര ബ്രാഹ്മണപൂജയും 7.30ന് ആത്മീയ പ്രഭാഷണവും നടക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് നടക്കുന്ന അവഭൃഥസ്‌നാനഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും. 12 ന് സമൂഹസദ്യയും ഉണ്ടായിരിക്കും.

വാമനപുരം കുറ്റൂര്‍ ക്ഷേത്രത്തിലെ അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തിസാന്ദ്രമായി

വാമനപുരം കുറ്റൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെഭാഗമായ അവഭൃഥസ്‌നാന ഘോഷയാത്ര ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

യാഗശാലയില്‍ നിന്ന് ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കുറ്റൂര്‍ ബലിക്കടവില്‍ സ്‌നാനം നടത്തിയാണ് തിരികെയെത്തിച്ചത്. യജ്ഞാചാര്യന്‍ വി.ബി. മാധവന്‍ നമ്പൂതിരി തൃശ്ശൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച സമൂഹ ഗണപതിഹവനം, കലശപൂജ, ഭാഗവതപാരായണം, ഉദ്ധവപ്രതിയാഗ ദര്‍ശനം, കലശപ്രദക്ഷിണം, കലശാഭിഷേകം, അഗ്‌നി പ്രകൃതിലയനം, യജ്ഞദീപ ദേവചൈതന്യ ലയനം, സമൂഹസദ്യ എന്നിവ നടന്നു.

നവംബര്‍ 24ന് തുടങ്ങിയ ഭാഗവതസപ്താഹയജ്ഞം തിങ്കളാഴ്ച സായൂജ്യപൂജയോടെ സമാപിക്കും

വാമനപുരം കുറ്റൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിദ്യാഗോപാലാര്‍ച്ചന

വെഞ്ഞാറമൂട്: വാമനപുരം മേജര്‍ കുറ്റൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഒമ്പതു ദിവസമായി നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വിദ്യാഗോപാലാര്‍ച്ചന നടന്നു. ആചാര്യന്‍ വി.ബി. മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

സപ്താഹയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച സന്താനഗോപാല പൂജ, വേദജപം, സമൂഹ ഗണപതിഹവനം, ദശകുമാര ബ്രാഹ്മണ പൂജ, കലശപ്രദക്ഷിണം, തത്വപ്രഭാഷണം എന്നിവ നടന്നു. ശനിയാഴ്ച ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു.

സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും. കലശപൂജ, കലശ പ്രതിഷ്ഠ, ഉദ്ധവപ്രതിയാന ദര്‍ശനം, സമൂഹസദ്യ എന്നിവ നടക്കും. സമാപനത്തിന്റെ ഭാഗമായുള്ള അവഭൃഥസ്‌നാന ഘോഷയാത്ര ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

K2 Modify